ezkn-news-photo
ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ചൊവ്വള്ളൂരിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് കാർഷികോത്പ്പന്നങ്ങൾ സമ്മാനമായി നൽകുന്നു

എഴുകോൺ : ഭരണഘടന പഠിക്കാം. ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ചക്കയും തേങ്ങയും മാങ്ങയും സമ്മാനമായി നേടാം.
ജില്ലാ പഞ്ചായത്തിന്റെ ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി കരീപ്രയിലെ ചൊവ്വള്ളൂരിലാണ് വേറിട്ട ഭരണഘടനാ ക്ലാസ് അരങ്ങേറിയത്.
ശരിയുത്തരം നൽകുന്നവർക്കാണ് തേങ്ങയും മാങ്ങയും സമ്മാനമായി നൽകിയത്. ഏറ്റവും കൂടുതൽ ഉത്തരം നൽകി മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള മെഗാ സമ്മാനമായാണ് ചക്ക നൽകിയത്. എ.ഡി.എസ്. സെക്രട്ടറി ബിജി മാത്യു തരകനാണ് മെഗാ സമ്മാനം നേടിയത്. നിത്യോപയോഗ സാധനങ്ങൾ സമ്മാനമായി ലഭിച്ചത് പഠിതാക്കൾക്കും ആ വേശമായി.
ഗ്രാമപ്പഞ്ചായത്തംഗം ഷീബാ സജിയും കില ആർ.പി. ജോർജ് കുട്ടിയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെനറ്റർമാരായ എഴുകോൺ സന്തോഷ്, ജോൺ മാത്യൂ , ആശിഷ് മാത്യൂ എന്നിവർ ക്ലാസുകൾ നയിച്ചു. പഠിതാവായ അശ്വതി ഭരണഘടനയുടെ ആമുഖം വായിച്ചു.