 
പുനലൂർ: എസ്.എൻ.ഡി.പിയോഗം 5423ാംനമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാസ്താംകോണം ശാഖയിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു.പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.ശേൽവരാജൻ അദ്ധ്യക്ഷനായി.യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്,ശാഖ സെക്രട്ടറി മണിക്കുട്ടൻ നാരായണൻ, മുൻ നഗരസഭ ചെയർപേഴ്സൺ വിമല ഗുരുദാസ് തുടങ്ങിയവർ സംസാരിച്ചു. ശാഖ ഭാരവാഹികളായി എം.രാജൻ(പ്രസിഡന്റ്),വിമലഗുരുദാസ്(വൈസ് പ്രസിഡന്റ്), അമ്പിളി സന്തോഷ്(സെക്രട്ടറി), മഞ്ജു ബിജു(ജോ.സെക്രട്ടറി),മണിക്കുട്ടൻ നാരായണൻ(യൂണിയൻ പ്രതിനിധി) എന്നിവർക്ക് പുറമെ വനിതസംഘം ശാഖ ഭാരവാഹികളായി സിജിഅനിൽ(പ്രസിഡന്റ്),രേഖ സുരേന്ദ്രൻ( വൈസ് പ്രസിഡന്റ്),സുനി അജി(സെക്രട്ടറി),അംബിക പുഷ്പൻ(യൂണിയൻ പ്രതിനിധി) എന്നവരെ യോഗം തിരഞ്ഞെടുത്തു.തുടർന്ന് വനിതസംഘം, യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റികൾ സംഘടിപ്പിച്ച കലോത്സവ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റിന്റെ വകയായി മെമെന്റോയും നൽകി ആദരിച്ചു.