paravur
കൂനയിൽ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിലെ മുതിർന്ന കർഷകരെ പ്രസിഡന്റ് പരവൂർ മോഹൻദാസ് ആദരിക്കുന്നു

പരവൂർ: കൂനയിൽ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ക്ഷീരദിനം ആഘോഷിച്ചു. മുതിർന്ന ക്ഷീര കർഷകരായ വിജയേന്ദ്രൻപിള്ള, ഷംസുദ്ദീൻ എന്നിവരെയും കഴിഞ്ഞ സാമ്പത്തികവർഷം സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ നൽകിയ ക്ഷീരകർഷകരായ മഹേന്ദ്രൻ, സുനിത എന്നിവരെ പ്രസിഡന്റ് പരവൂർ മോഹൻദാസ് ആദരിച്ചു. ലളിത, സുന്ദരൻ, ബിന്ദു ചന്ദ്രൻ, രാജേഷ് എന്നിവർ സംസാരിച്ചു.