കൊട്ടാരക്കര: ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരതാ കാമ്പയിന്റെ നെടുവത്തൂർ പഞ്ചായത്തുതല പഠന ക്ളാസുകളുടെ ഉദ്ഘാടനം പ്രസിഡന്റ് ആർ.സത്യഭാമ നിർവഹിച്ചു. പിണറ്റിൻമൂട് വാർഡിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജലജ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻ പിള്ള, റിസോഴ്സ് പേഴ്സൺ ഷൈലജ രാജീവ്, കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിച്ചു. സെനറ്റർ വിനീത ക്ളാസ് നയിച്ചു. തുടർന്ന് ചാന്തൂർ അങ്കണവാടിയിൽ നടത്തിയ ചടങ്ങിൽ സെനറ്റർ ആർ.ശിവകുമാർ ക്ളാസെടുത്തു.