
കൊല്ലം: കാവനാട് കന്നിമേൽ ചേരി ലക്ഷ്മി വിലാസത്തിൽ നാടക പ്രവർത്തകൻ ബേബി തുരുത്തി (ചന്ദ്രശേഖരൻപിള്ള, റിട്ട. കൊല്ലം വാട്ടർ അതോറിട്ടി, 68) നിര്യാതനായി. കൊല്ലം കേന്ദ്രീകരിച്ചുള്ള വിവിധ സമിതികളുടെ നാടകങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചു. നാടക പ്രവർത്തകരുടെ സംഘടനയായ കൊല്ലം കലാഗ്രാമത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സത്യഭാമ. മക്കൾ: പരേതനായ അമർചന്ദ്, ജീവൻ ചന്ദ്. മരുമകൾ: ആശാരാജ്.