
കൊല്ലം: കാപ്പെക്സിന്റെ പത്ത് ഫാക്ടറികളും ഈമാസം 6ന് തുറക്കുമെന്ന് ചെയർമാൻ എം. ശിവശങ്കരപ്പിള്ള അറിയിച്ചു. ഡിസംബർ അവസാനം വരെ 150 ദിവസം തുടർച്ചയായി ജോലി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
250 തൊഴിലാളികളെക്കൂടി ഉടനെടുക്കും. ഓണം വരെ തുടർച്ചയായി പ്രവർത്തിക്കാനുള്ള ഐവറികോസ്റ്റ് തോട്ടണ്ടിയുണ്ട്. നാടൻ തോട്ടണ്ടിയും എത്തിയിട്ടുണ്ട്. തുടർച്ചയായി തൊഴിൽ നൽകുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം പാലിക്കുമെന്നും എം. ശിവശങ്കരപ്പിള്ള അറിയിച്ചു.