ae
കോർപ്പറേഷൻ വടക്കേവിള സോണൽ ഓഫീസിലെ എ.ഇയേയും ഓവർസിയർമാരെയും ഭരണപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചപ്പോൾ

കൊല്ലം: കൊല്ലം കോർപ്പറേഷൻ വടക്കേവിള സോണൽ ഓഫീസിലെ എ.ഇയേയും ഓവർസിയർമാരെയും ഭരണപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പള്ളിമുക്ക് സീനാസ് - കളീലുമുക്ക് റോഡ് നിർമ്മാണത്തിനുള്ള കരാർ ഒപ്പിട്ട് മാസങ്ങളായിട്ടും പ്രവൃത്തി ആരംഭിക്കാത്തതിലും മണക്കാട് ,പള്ളിമുക്ക് ഡിവിഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. കൗൺസിലർമാരായ എം. സജീവ്, നെസിമാ ഷിഹാബ്, പൊതുപ്രവർത്തകരായ മുഹമ്മദ് റോഷൻ, സഫീർ, സലീം, അശോക് കുമാർ എന്നിവർ നേതൃത്വം നല്കി. രണ്ടാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന ഉന്നതഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.