 
തൊടിയൂർ: തൊടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം ചേലക്കോട്ട് കുളങ്ങര ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ജവാദ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ , സി.ഒ കണ്ണൻ, കെ.ധർമ്മദാസ് ,യു.വിനോദ് ,
കെ.മോഹനൻ, എൽ. സുജാത, എസ്.എം സി ചെയർമാൻ സജീവ് കുറ്റിയിൽ, ഹെഡ് മിസ് ട്രസ് യു. ലൈജു എന്നിവർ സംസാരിച്ചു.
തൊടിയൂർഗവ. എച്ച് .എസ്. എസിൽ 
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.സാംസൺ അദ്ധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം, കെ.വി.വിജയൻ, പി.ടി എ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആചാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇന്ദ്രൻ, യു.വിനോദ് എന്നിവർ സംസാരിച്ചു.
തൊടിയൂർ നോർത്ത് ഗവ.എൽ.പി.എസിൽ
സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പി.ടി .എ പ്രസിഡന്റ് നിസാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ ധർമ്മദാസ്, വിനോദ് ,ഇന്ദ്രൻ എന്നിവർ പങ്കെടുത്തു.
വേങ്ങറ ഗവ.വെൽഫെയർ എൽ.പി.എസിൽ
ഗ്രാമ പഞ്ചായത്തംഗം ടി. ഇന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് .എം. സി ചെയർമാൻ തൊടിയൂർ സദാനന്ദൻ അദ്ധ്യക്ഷനായി.
മുൻ ഹെഡ്മിസ്ട്രസ് ശ്രീകല, വാഹിദ തുടങ്ങിയവർ സംസാരിച്ചു.
മുഴങ്ങോടി എസ്.പി .എസ് യു .പി .എസി ൽ
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകല ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് സുലോചന അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർ ഷാജഹാൻ ,ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ
ഷബ്ന ജവാദ് ,മുൻ ഹെഡ്മാസ്റ്റർ കെ.ജി.രമണൻ എന്നിവർ സംസാരിച്ചു.
തൊടിയൂർ ഗവ: എൽ.പി എസിൽ
ഗ്രാമ പഞ്ചായത്തംഗം സഫീന അസീസ് ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയർപേഴ്സൺ രാധിക രണദിവേ
അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് എം. മീനയും അദ്ധ്യാപകരും നേതൃത്വം നൽകി.
കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ
മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി .ടി .എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം എൽ.ജഗദമ്മ , സ്കൂൾ മാനേജർ എ.ടി.പ്രേമചന്ദ്രൻ നായർ, എസ്.എൻ. ടി .ടി .ഐ പ്രിൻസിപ്പൽ ടി.പി.മധു എന്നിവർ സംസാരിച്ചു .ഹെഡ്മിസ്ട്രസ് വി.എസ്.ശ്രീരേഖ സ്വാഗതവും എസ്.ചിത്ര നന്ദിയും പറഞ്ഞു.
കല്ലേലിഭാഗം തൊടിയൂർ എസ് .എൻ .വി .എൽ .പി. എസിൽ ഗ്രാമ പഞ്ചായത്തംഗം ജഗദമ്മ ഉദ്ഘാടനം ചെയ്തു. പി .ടി. എ അംഗം കരുണ അദ്ധ്യക്ഷയായി. മാനേജർ എൻ.ചന്ദ്രസേനൻ പുസ്തകം വിതരണം ചെയ്തു.സെക്രട്ടറി നിധിൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.സത്യരാജ്യൻ, കെ.വാസുദേവൻ, സുഭാഷ്, എ.രമേഷ്, വിപിൻലാൽ, ഷിബു, രാമകഷ്ണൻ ,ഹെഡ്മിസ്ട്രസ് ലേഖ ,സീനിയർ അസി.മീന , സ്റ്റാഫ് സെക്രട്ടി ബീന വാസുദേവൻ എന്നിവർ പങ്കെടുത്തു. 
ഇടക്കുളങ്ങര എ.വി.കെ.എം.എം.എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീംമണ്ണേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാനവാസ് ചെറുകര അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ബീനാ ജോൺ സ്വാഗതം പറഞ്ഞു.