കൊല്ലം: നഗരത്തിലെ തട്ടുകടയിൽ ഭക്ഷ്യസുരക്ഷാവിഭാത്തിന്റെ വ്യാപക പരിശോധന. തട്ടുകടകളിലെ വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ച് വ്യാപകപരാതിയെ തുടർന്നാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിച്ച പതിനഞ്ചോളം തട്ടുകൾ പൂട്ടിച്ചു. പാചകത്തിന് ഉപയോഗിച്ച ദിവസങ്ങളോളം പഴക്കമുള്ളഎണ്ണ, പത്തിരിക്കായി ഉപയോഗിക്കുന്ന മൈദ, മായം ചേർത്ത ഇറച്ചികൾ എന്നിവ കണ്ടെടുത്തു. നാല് വിഭാഗങ്ങങ്ങിലായിട്ടാണ് രാത്രിയിൽ പരിശോധന നടത്തിയത്. കടപ്പാക്കട, ചിന്നക്കട, കളക്ട്രേറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ എസ്.അജി നേതൃത്വം നൽകി.