school
ഇലവന്തി ബോധിനി ബഡ്സ് സ്കൂളിലെ പഠനോപകരണ വിതരണം അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണർ എ. പ്രദീപ്കുമാർ നിർവഹിക്കുന്നു

കൊല്ലം: പ്രവേശനോൽസവത്തിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷന്റെ കിളികൊല്ലൂർ ഇലവന്തി ബോധിനി ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണർ എ. പ്രദീപ്കുമാർ പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. കൗൺസിലർ ആരതി അദ്ധ്യക്ഷയായി. ബി. ജയപ്രകാശ്, ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം വെള്ളിമൺ സനൽ, ഡാൽമിയ സിമന്റ്സ് ഏരിയാ മാനേജർ അരുൺ, സീനിയർ സെയിൽസ് എക്സിക്യുട്ടീവ് ഷിനു എന്നിവർ സംസാരിച്ചു. കെ. എസ്. ജയമോഹൻ സ്വാഗതവും ബഡ്സ് സ്കൂൾ അദ്ധ്യാപിക ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു.