 
കുന്നിക്കോട് : മാസങ്ങളായി വഴിയോരത്ത് കഴിഞ്ഞിരുന്ന രണ്ട് പേരെ കലയപുരം ആശ്രയ ഏറ്റെടുത്തു. മാനസിക വൈകല്യമുള്ള ഇവർ കടത്തിണ്ണകളിലും പാതയോരത്തുമായിരുന്നു അന്തിയുറങ്ങിയത്. കുട്ടപ്പൻ എന്നും മുഹമ്മദ് ഇസ്ലാം എന്നുമാണ് പേര് . ഇതിൽ മുഹമ്മദ് ഇസ്ലാം ഉത്തരേന്ത്യൻ സ്വദേശിയാണ്.
നാട്ടുകാര് വിവരം അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി. തുടർന്ന് കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ പി.ഐ.മുബാറക്ക് നൽകിയ സാക്ഷ്യപത്രം വാങ്ങി ഇരുവരെയും കലയപുരം ആശ്രയയിൽ എത്തിക്കുകയായിരുന്നു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, പൊതുപ്രവർത്തകരായ എം.സജീദ്, എം.നാസർ, രഞ്ജി, ജലാൽ എന്നിവരുടെ നേതൃത്വത്തിലാണ് എത്തിച്ചത്. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഇരുവരെയും ഏറ്റുവാങ്ങി.