 
| 
 | 
 | 
കരുനാഗപ്പള്ളി: ലോകസൈക്കിൾ ദിനാഘോഷത്തിന്റെ ഭാഗമായി പന്മന മനയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിച്ച പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനമാണ് പന്മന മനയിൽ നടന്നത്. പന്മന മനയിൽ ഫുട്‌ബാൾ അസോസിയേഷൻ, പന്മന മനയിൽ ശ്രീബാല ഭട്ടാരക വിലാസം സംസ്‌ക്യത ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റസ് പൊലീസ് കേഡേറ്റ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്‌ജേഷ് അദ്ധ്യക്ഷത വഹിച്ചു. ചവറ എസ്.എച്ച്.ഒ നിസ്സാമുദ്ദീൻ മുഖ്യാതിഥി ആയിരുന്നു. നെഹ്രു യുവകേന്ദ്ര ജില്ലാ ഓഫീസർ നിപുൺ ചന്ദ്രൻ സന്ദേശവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ് കുമാർ മുഖ്യ പ്രഭാഷണവും നടത്തി. മുഹമ്മദ് ഷാഫി, ജസ്സീല, ജാസ്മിൻ. എ.ആഷിം, .ഗോപാലകൃഷ്ണൻ.മുഹമ്മദ് ഷെഫീക്ക്, ബിനീഷ്.സി.ബി, എസ്.ബാദൽ, കെ.കാർത്തിക് , രമ്യ അജിത്ത്, എസ്.സുബിൻ, ആർ. അക്ഷയ് എന്നിവർ പങ്കെടുത്തു. ഇടപ്പള്ളിക്കോട്ടയിൽ നിന്ന് പന്മന മനയിൽ വരെ സൈക്കിൾ റാലിയും നടന്നു.