 
തഴവ: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് വിജയിച്ചതിൽ കുലശേഖരപുരം നീലികുളം വാർഡ് കോൺഗ്രസ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, വാർഡ് പ്രസിഡന്റ് നിസാറിന് മധുരം നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ദീപക് ശിവദാസ് പ്രകടനത്തിന് നേതൃത്വം നൽകി.