
കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ വനിതകൾക്കായി സംഘടിപ്പിച്ചിട്ടുള്ള പെൺവായന മത്സരത്തിന്റെ താലൂക്ക്തല മത്സരം 5ന് ഉച്ചയ്ക്ക് 2 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. കൊല്ലം താലൂക്ക് മുണ്ടയ്ക്കൽ കോ-ഓപ്പറേറ്റീവ് കോളേജിലും, കൊട്ടാരക്കര താലൂക്ക് കൊട്ടാരക്കര ഗവ. ടൗൺ യു.പി.എസിലും, കരുനാഗപ്പള്ളി താലൂക്ക് കരുനാഗപ്പള്ളി ഗവ. ഗേൾസ് ഹൈസ്കൂളിലും, പുനലൂർ താലൂക്ക് പുനലൂർ ഗവ.എച്ച്.എസിലും, പത്തനാപുരം താലൂക്ക് പത്തനാപുരം അൽ-അമീൻ പബ്ലിക് സ്കൂളിലും, കുന്നത്തൂർ താലൂക്ക് ശാസ്താംകോട്ട ഗവ.എച്ച്.എസിലും നടക്കും.