കൊല്ലം: പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിനും ജനവിരുദ്ധ സമീപനങ്ങൾക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഉമ തോമസിന്റെ ചരിത്ര വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്.
സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചും, വർഗീയത പറഞ്ഞ് വോട്ട് തേടിയിട്ടും നേരിട്ട പരാജയം പിണറായി സർക്കാരിന്റെ പതനത്തിന് തുടക്കും കുറിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യനായി. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, നേതാക്കളായ എഴുകോൺ നാരായണൻ എക്‌സ് എം.എൽ.എ, പി.ജർമ്മിയാസ്, സൂരജ് രവി, എ.കെ.ഹഫീസ്, എൻ.ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ്മ, കായിക്കര നവാബ്, ഗീത ശിവൻ, ആർ.രമണൻ, എം.നാസർ, ബിജു ലൂക്കോസ്, യു.വഹീദ തുടങ്ങിയവർ സംസാരിച്ചു.