purana-
കേരള പുരാണ പാരായണ സംഘടന സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: പുരാണ പാരായണക്കാരുടെ ക്ഷേമനിധി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അഭിപ്രായപ്പെട്ടു. കേരള പുരാണ പാരായണ സംഘടനയുടെ സംസ്ഥാനതല സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡന്റ് അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ പുത്തൂർ, ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, പ്രയാർ ഗോപാലകൃഷ്ണൻ, അഡ്വ. ബേബിസൻ, കൊല്ലം മധു, കെ.ബി. മുരളീകൃഷ്ണൻ, ധർമ്മരാജൻ പുനലൂർ, ഡോ. വി.എസ്. രാധാകൃഷ്ണൻ, മുട്ടം സി.ആർ. ആചാര്യ, ആർ. പ്രകാശൻപിള്ള, എം. ദേവദാസ്, രാധാകൃഷ്ണൻ പെരുമ്പലത്ത് ശാന്തിനികേതൻ ഗോപാലകൃഷ്ണപിള്ള, തേവലക്കര സോമൻ, വിജയൻ പിള്ള ആയിക്കുന്നം, എ.ആർ. കൃഷ്ണകുമാർ, മങ്കാട്ട് ആർ.പുരുഷൻപിള്ള, കുമാരിദേവി പിള്ള, മായ സാഗരാലയം എന്നിവർ സംസാരിച്ചു.