leauge
മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ ഭവന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ ബൈത്തുർറഹ്‌മയുടെ താക്കോൽ ദാനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

ഓച്ചിറ: മുസ്ലിംലീഗ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം ജീവകാരുണ്യ പ്രവർത്തനത്തിൽ അധിഷ്ഠിതമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ ഭവന പദ്ധതി പ്രകാരം നിർമ്മിച്ചുനൽകിയ ബൈത്തുർറഹ്‌മയുടെ താക്കോൽ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശരണർക്കും ആലംബഹീനർക്കും കൈത്താങ്ങാകുന്ന പ്രവർത്തനങ്ങളിൽ മുസ്ലിം ലീഗ് രാഷ്ട്രീയവും മതവും നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണ കമ്മിറ്റി ചെയർമാൻ ഓച്ചിറ താഹ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ഹാഷിർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബിജു വിളയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ആർ.മഹേഷ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.അൻസാറുദ്ദീൻ, ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, വൈസ് പ്രസിഡന്റ് വാഴേത്ത് ഇസ്മയിൽ, നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ, ജനറൽ സെക്രട്ടറി എച്ച്. സലിം, ട്രഷറർ യൂനുസ് ചിറ്റുമൂല, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കാര്യറ നസീർ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഒ. ഇബ്രാഹിം കുട്ടി, ഹനീഫ മുസ്ലിയാർ, അഫിനാസ് കണ്ടത്തിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.വിനോദ്, യു.ഡി.എഫ്. ഓച്ചിറ മണ്ഡലം ചെയർമാൻ അയ്യാണിയ്ക്കൽ മജീദ്, എം.ഇ. ഷെജി, നവാബ് ചിറ്റുമൂല, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുൽഫിയ ഷെറിൻ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത്തീഫാ ബീവി, കരുനാഗപ്പള്ളി നഗരസഭ കൗൺസിലർ റഹിയാനത്ത് ബീവി തുടങ്ങിയവർ സംസാരിച്ചു.