phot
പുനലൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ പ്രിൻസിപ്പാൾ ഡോ.സന്തോഷ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിമുക്തിയുടെ ഭാഗമായി ലഹരി വിരുദ്ധ സെമിനാറും കാമ്പയിനും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഡോ.പ്രശാന്ത്, ഡോ.ആർ.രതീഷ്, പ്രദീപ്, നിജു, സതീഷ് തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് സിവിൽ ഓഫീസർ അരുൺകുമാർ ക്ലാസുകൾ നയിച്ചു. വിജയ്.എസ്.കുമാർ, അജ്ഞിത തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ.ദിവ്യ ജയൻ സ്വാഗതവും എസ്.പി.അഭിരാമി നന്ദിയും പറഞ്ഞു.