mosh

കൊല്ലം: സ്ഥിരമായി മോഷണ മുതൽ വാങ്ങുന്നയാളെ കൊല്ലം ഈസ്റ്റ്‌ പൊലീസ് പിടികൂടി. തിരുവനന്തപുരം, നെയ്യാർ ഡാം, കള്ളിക്കാട് സതീഷ് ഭവനത്തിൽ സതീഷാണ് (36) പിടിയിലായത്.

കഴിഞ്ഞമാസം 27ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. വാഹന ഉടമ വടക്കേവിള മണി നിവാസിൽ സുമേഷ് കുമാർ നൽകിയ പരാതിയിൽ മോഷ്ടാവായ ചുടല മുത്തുവിനെ പൊലീസ് പിടികൂടിയിരുന്നു. നഗരത്തിൽ വിവിധ ഇടങ്ങളിൽ നിന്ന്‌ മോട്ടോർ സൈക്കിളുകളും മറ്റും മോഷ്ടിച്ച് സതീഷിന്റെ ആക്രിക്കടയിൽ എത്തിക്കുമെന്ന് ചോദ്യം ചെയ്യലിൽ ചുടല മുത്തു വെളിപ്പെടുത്തി. ഇതേ തുടർന്നാണ് അറസ്റ്റ്.