
പുത്തൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കുളക്കട പാലം ജംഗ്ഷനിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന മണ്ണടി ദേശക്കലുംമൂട് കല്ലുവെട്ടിൽ വീട്ടിൽ സി.സാജനാണ് (47) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.15 ഓടെ കുളക്കട ഗവ.ഹൈസ്‌കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഏതിർദിശയിൽ നിന്നെത്തിയ സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ സാജനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ വഴി മദ്ധ്യേ മരിച്ചു. പുത്തൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ശ്രീജ. മക്കൾ: അർഥിത, ആകാശ്.