എഴുകോൺ : തൃക്കാക്കരയിൽ ചരിത്ര വിജയം നേടിയ യു.ഡി.എഫിനും ഉമ തോമസിനും അഭിവാദ്യമർപ്പിച്ച് എഴുകോണിൽ പ്രകടനം നടത്തി. തുടർന്നു നടന്ന അനുമോദന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന
നിർവാഹക സമിതിയംഗം രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു.
എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷനായി. ബിജു ഫിലിപ്പ്, സുനിൽ കുമാർ , മാറനാട് ബോസ്, ജോർജ് പണിക്കർ , ആതിര ജോൺസൺ, വി.സുഹർബാൻ, ടി.ജെ. അഖിൽ , പ്രസാദ് കാരു വേലിൽ, ബീന മാമച്ചൻ , മഞ്ചുരാജ്, രഞ്ജിത്ത് എഴുകോൺ തുടങ്ങിയവർ പ്രസംഗിച്ചു.