പുന്നക്കുളം : സെന്റ് ഗ്രിഗോറിയാസ് എൽ.പി.എസിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ജോർജ്ജ് കാട്ടൂത്തറയിൽ, ഡയറക്ടർ ഡി.ജിജോ ജോർജ്, എച്ച്.എം ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വാർഡ് അംഗം, സ്കൂൾ മാനേജർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സ്വാഗതവും നഴ്സറി എച്ച്.എം ബിജി, ഡയറക്ടർ ജിജോ ജോർജ്ജ്, ടീച്ചർ ജസീലാബീവി എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് അജിത നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുരവും ഭക്ഷണവും നൽകി.