 
പോരുവഴി : ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ മുൻ വൈസ് പ്രസിഡന്റ് നവാസ് ഇബ്രാഹിമിന്റെ ഒന്നാംചരമ വാർഷികത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. ആർ.എം.ഒ ഡോ.അനൂപ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വൈസ് പ്രസിഡന്റ് റാഷിദ് പോരുവഴി അദ്ധ്യക്ഷനായി. രക്ഷാധികാരി മാത്യു പടിപ്പുരയിൽ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ അനസ് ചരുവിളയിൽ, ഷാജി റാവുത്തർ, നൗഫൽ തോപ്പിൽ, റിയാസ് ബദറുദ്ദീൻ, ഷാജി ജുബൈൽ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് കൂട്ടായ്മ ഓഫീസിൽ അനുസ്മരണവും നടന്നു. റാഫി കുഴുവേലി, ഹാരിസ് പോരുവഴി, വി.എസ്.സജി തുടങ്ങിയവർ സംസാരിച്ചു.