കൊല്ലം: ഒരേ ജോലിക്ക് തുല്യവേതനം ഉറപ്പാക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്‌ക്കരിക്കണം. ലേബർ കോഡ് പിൻവലിക്കാൻ സംയുക്ത പ്രക്ഷോഭം ആവശ്യമാണ്. കൊല്ലത്ത് നടന്ന കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പഠന ക്യാമ്പിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ സെക്രട്ടറി എസ്.വാരിജാക്ഷൻ, ഇ.പി.എഫ്.ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എം.ഗോപകുമാർ എന്നിവർ ക്ലാസ് നയിച്ചു. ധർമ്മരാജ്, എസ്.ആർ.അനിൽകുമാർ, രാജൻ.പി. മണക്കാട് എന്നിവർ മോഡറേറ്റർമാരായിരുന്നു
സംസ്ഥാന സെക്രട്ടറി ജയിസൺ മാത്യു, ട്രഷറർ എം.ജമാൽ ഫൈരൂസ്, ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒ.സി.സചീന്ദ്രൻ, ഗിരീഷ് കുമാർ പൈ, ആർ.ബിജു, റെജി ആന്റണി, എസ്.വിജയൻ, എസ്.മഹേഷ്, ശ്രീജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.