ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ നവീകരണം പൂർത്തിയാക്കിയ ശിശുവിഹാറിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം ഷൈൻ കുമാർ, ബ്ലോക്ക് മെമ്പർ കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബി.ബിജു, എച്ച്.സഹീദ്, ജയശ്രീ, വാർഡ് അംഗം ലിജിഎന്നിവർ സംസാരിച്ചു.