udaykumar-
ജി ഉദയകുമാർ പ്രസിഡന്റ്‌

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റ് തിരഞ്ഞെടുപ്പും പൊതുയോഗവും ജില്ല പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ബി. രാജീവ്, രാമഭദ്രൻ, എൻ. രാജീവ്, അൻസാരി, നേതാജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. ഉദയകുമാർ (പ്രസിഡന്റ് ), പി. രവി, അനിൽകുമാർ, താജുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), വി. ഷാജു മോഹൻ (ജനറൽ സെക്രട്ടറി), പി. മോഹനൻ, വി. രഞ്ജിത്ത് (സെക്രട്ടറിമാർ), സുരേഷ് (ട്രഷറർ)