 
കൊട്ടിയം: ചരിത്രത്തിൽ 108 വർഷം പൂർത്തിയാക്കുന്ന മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി മന്ദിരം ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ ജി.സദാശിവൻ അദ്ധ്യക്ഷനായി. മുൻ ഹെഡ്‌മാസ്റ്റർ ഡി.ബാലചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, പി.ടി.എ പ്രസിഡന്റ് ഹരിലാൽ, വാർഡ് മെമ്പർ മയ്യനാട് സുനിൽ, പ്രിൻസിപ്പൽ എസ്.സിന്ധു റാണി എന്നിവർ സംസാരിച്ചു.