 
കടയ്ക്കൽ: എസ്. എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ ശതാബ്ദി സ്മാരക കടയ്ക്കൽ ടൗൺ 4574 -ാം ശാഖയിൽ വിദ്യാർത്ഥികൾക്ക് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. തുളസിധരൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്. രാജൻ, പാങ്ങലുകാട് ശശി, സുദേവൻ, സുനീഷ്, സുരേഷ് ദിലീപ്, മനോജ്, വിദ്യാധരൻ, ദാസ്, സജി എന്നിവർ പ്രസംഗിച്ചു. നൂറോളം കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണംചെയ്തു. ശാഖയിൽ ഗുരു ഗ്രാമം, പശു ഗ്രാമം പദ്ധതി യിൽ അനുവദിച്ചു കിട്ടിയ 5 പശുകുട്ടികളെ ശാഖ സെക്രട്ടറി എസ്. രാജൻ വിതരണം ചെയ്തു.