 
പത്തനാപുരം : ഇ.എം.എസ് സഹകരണ ആശുപത്രിയുടെ മൂന്നാം വാർഷിക സമ്മേളനം മന്ത്രി കെ.എൻ . ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭരണ സമിതി പ്രസിഡന്റ് ദസ്തഗീർ സാഹിബ് അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.ജഗദീശൻ സ്വാഗതം പറഞ്ഞു. വാർഷികാഘോഷത്തോടൊപ്പം വിവിധ ഗുണഭോക്താക്കൾക്കുള്ള ചികിത്സ ആനുകൂല്യങ്ങൾ, ഇ.എം.എസ് സഹകരണ ആശുപത്രി ചാരിറ്റബിൾ ട്രസ്റ്റ്, പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ്, ആശുപത്രി വികസനത്തിന്റെ രണ്ടാംഘട്ട ഷെയർ സമാഹരണം എന്നിവയുടെ ഉദ്ഘാടനവും പാലിയേറ്റീവ് ഹോം കെയർ വാഹനം ഏറ്റുവാങ്ങലും നടന്നു . പി.രാജേന്ദ്രൻ, എ.മാധവൻപിള്ള, ബി.അജയകുമാർ, എം. മീരാ പിള്ള, സി.ആർ.നെജിബ്, എസ്.മുഹമ്മദ് അസ്ലം, എസ്.ആനന്ദവല്ലി ,എസ്.തുളസി ,അനന്തു പിള്ള, കെ. അശോകൻ, വി.എസ്.കലാദേവി, ആർ.ജയൻ , പത്മ ഗിരീഷ് എന്നിവർ സംസാരിച്ചു.
വാർഷികത്തോടനുബന്ധിച്ച് പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രിയും കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.