train

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിറുത്തിവച്ചിരുന്ന എറണാകുളം - വേളാങ്കണ്ണി പ്രതിവാര ട്രെയിൻ ഓടിത്തുടങ്ങി. കൊല്ലത്തെത്തിയ ട്രെയിനിന് യാത്രക്കാർ വരവേൽപ്പ് നൽകി. കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. ചങ്ങനാശേരിയിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും വേളാങ്കണ്ണിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. ഞായറാഴ്ച വേളാങ്കണ്ണിയിൽ നിന്ന് തിരികെ പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്ത് മടങ്ങിയെത്തും.

.