
കൊല്ലം: വൃക്കകൾ തകരാറിലായ വീട്ടമ്മ ജീവൻ നിലനിറുത്താൻ കരുണയുള്ളവരുടെ കനിവ് തേടുന്നു. പെരിനാട് നീരാവിൽ അശ്വവിഹാറിൽ ബി. ശ്രീകലയാണ് (45) ഒന്നര വർഷത്തോളമായി രോഗത്തോട് മല്ലിടുന്നത്.
തയ്യൽ തൊഴിലാളിയായ ശ്രീകല നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിരന്തരം ഡയാലിസിസിന് വിധേയയാവുന്നുണ്ട്. വൃക്ക മാറ്റിവച്ചാൽ മാത്രമേ ഇനി മുന്നോട്ടു നീങ്ങാനാവൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിന് 35 ലക്ഷത്തോളം രൂപ ചെലവാകും. ഇതേപ്പറ്റി ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ശ്രീകല. സഹായിക്കാൻ സൻമനസുള്ളവർക്ക് ശ്രീകലയുടെ പേരിൽ എസ്.ബി.ഐ തൃക്കടവൂർ ശാഖയിലെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. അക്കൗണ്ട് നമ്പർ: 57007447494. ഐ.എഫ്.എസ്.സി: SBIN0070393. ഗൂഗിൾ പേ നമ്പർ: 9562947848