 
ചവറ: പുരോഗമന കലാസാഹിത്യ സംഘം വടക്കുംതല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക സഞ്ചയം നടക്കും. വായിച്ച പുസ്തകങ്ങൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് അലമാരകൾ സഹിതം വടക്കുംതല വില്ലേജിലെ വിദ്യാലയങ്ങളിലെ ലൈബ്രറികൾക്ക് നൽകും. അദ്ധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യും.
തുടർന്ന്, പുസ്തകം വായിച്ചെന്ന് ഉറപ്പുവരുത്തി വായനാനുഭവം എഴുതി വാങ്ങും. മികച്ചതിന് സമ്മാനം നൽകും. പദ്ധതിയുടെ ഭാഗമായി തെരുവുകളിൽ അക്ഷര കൂടുകളും സ്ഥാപിക്കും.
പുസ്തകസഞ്ചയത്തിന്റെ ശേഖരണം പുരോഗമന കലാസാഹിത്യ സംഘം
കൊല്ലം ജില്ലാസെക്രട്ടറി ഡോ.സി. ഉണ്ണികൃഷ്ണൻ ആദ്യപുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. അഹമ്മദ് മൻസൂർ, കെ.ജെ.നിസാർ, സജീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.