 
ചവറ സൗത്ത് : തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്ഭവനിൽ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, സഹകരണ ബാങ്ക് പ്രസിഡന്റ് എൽ.ജസ്റ്റസ്, ഏകോപന സമിതി കൺവീനർ ദിലീപ് കൊട്ടാരം, ഭാരവാഹികളായ സോമരാജൻ, സുരേഷ് അമ്പലപ്പുറം, അതുൽ തകടിവിള, രാമഭദ്രൻ സന്തോഷ്, ഉണ്ണിക്കുറുപ്പ്, അനുരാഗ്,പഞ്ചായത്ത് അംഗമായ അഡ്വ.സജിമോൻ, സന്ധ്യമോൾ, ബേബി മഞ്ജു, മീനാകുമാരി എന്നിവർ നേതൃത്വം നൽകി.