atm-
എ.ടി​.എമ്മിൽ പൊലീസ് പരിശോധന നടത്തുന്നു

കൊട്ടിയം: ഇരവിപുരം കൊല്ലൂർവിള പള്ളിമുക്കിലുള്ള എ.ടി.എമ്മിലെ സി.സി.ടി.വി കാമറ പെയിന്റടിച്ച് മറച്ച നിലയിലാണെന്ന് പൊലീസിന് ലഭിച്ച സന്ദേശം തലവേദനയായി. പാഞ്ഞെത്തിയ പൊലീസ് സംഘം കാമറ പരിശോധിച്ചപ്പോൾ ഒരു തുള്ളി പെയിന്റുപോലും കണ്ടെത്താനായില്ല! ബാങ്ക് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക അകന്നത്.

ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് സ്റ്റേഷനിലേക്ക് അജ്ഞാതൻ വിവരം വിളിച്ചറിയിച്ചത്. തുടർന്ന് കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് സംഘവും ഇരവിപുരം പൊലീസും സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയും സ്ഥലത്തെത്തി. സെൻസറിന് പുറത്തെ വെള്ളനിറം കണ്ട് തെറ്റിദ്ധരിച്ചതാവാമെന്നാണ് പൊലീസ് നിഗമനം.