photo-
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ടേക്ക് ഒഫ് സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടർ രാജൻ ബാബുവിനെ ആദരിക്കുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട ടേക്ക് ഒഫ്‌ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണവും സ്നേഹാദരവും നടന്നു. ഇതിന്റെ ഭാഗമായി റാലിയും പുകയില വിരുദ്ധ പ്രതിജ്ഞയും ടേക്ക് ഒഫ്‌ സ്പോർട്സ് അക്കാഡമി അങ്കണത്തിൽ നടന്നു. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ദിലീപ് കുമാർ അദ്ധ്യക്ഷനായി. ശൂരനാട് പൊലീസ് സബ് ഇൻസ്പെക്ടർ രാജൻ ബാബു മുഖ്യപ്രഭാഷണം നടത്തി. ശൂരനാട് സബ് ഇൻസ്‌പെക്ടർ രാജൻ ബാബുവിനെയും സി.പി.ഒ വൈശാഖിനെയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്‌ അംഗം എം.രജനി ഉപഹാരം നൽകി ആദരിച്ചു. എം.കെ.രാജു സ്വാഗതവും അഫിൽ നന്ദിയും പറഞ്ഞു. കുന്നത്തൂർ താലൂക്കിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.