 
ശാസ്താംകോട്ട: പ്രവാസ ജീവിതത്തിനിടയിൽ ബിനോയ് മാമച്ചൻ രചിച്ച റിട്ടേൺ എന്ന നോവലിന്റെ പ്രകാശനം ശാസ്താംകോട്ട വിജയ കാസിലിൽ നടന്നു. ബിഷപ്പ് ജെറോം സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് സുധീർ തോട്ടുവാൽ പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് ഫാ.ആൻറണി ബെൻ ഏറ്റു വാങ്ങി.
സുധീർ തോട്ടുവാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി, അനിത മെറാൾഡ്, തോമസ് മൂർ, ഫാ.ആൻറണി ബെൻ, ടൈറ്റസ് കടമ്പാട്ട്, രവീന്ദ്ര കുറുപ്പ് ,പ്രൊഫ. പ്രീതി അഭിലാഷ്,ജോസ് പ്രകാശ്, ഏണസ്റ്റ്, ഷിബു ജെർമ്മൻ,സ്നേഹ ഏണസ്റ്റ്, ഉണ്ണികൃഷ്ണൻ, സെലസ്റ്റ്യൻ കൊടുവിള, തങ്കച്ചൻ, ജോണി മെറാൾഡ് എന്നിവർ സംസാരിച്ചു അരിനല്ലൂർ സെന്റ് ജോർജ് സ്കൂളിൽ നിന്ന് വിരമിച്ച ഹെഡ്മിസ്ട്രസ് അനിതാ മെറാൾഡിനെയും പ്രവാസികളായ വിവിധ എഴുത്തുകാരെയും ആദരിച്ചു.