 
കൊല്ലം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം എക്സിബിഷനുവേണ്ടി സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ കോൺക്രീറ്റ് തൂണുകൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് മോൻസി ദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ പ്രണവ് താമരക്കുളം, നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജയിംസ് മൂതക്കര, അഡ്വ. ബിജോയ്, കൗൺസിലർ അഭിലാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എസ്. ലാൽ മണലിൽ സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മനുലാൽ,ഹെലൻ എന്നിവർ പങ്കെടുത്തു