കൊല്ലം: യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ 12-ാമത് നൂറനാട് ഹനീഫ് നോവൽ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 25,052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 45 വയസിൽ താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുക. 2019, 2020, 2021, 2022 വർഷങ്ങളിലെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്ന് കോപ്പി 2022 ജൂൺ 30 നകം എത്തിക്കണം. വായനക്കാർക്കും കൃതികൾ പുരസ്‌കാരത്തിനായി നിർദ്ദേശിക്കാം. വിലാസം: ആർ. വിപിൻചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ്, അനുസ്മരണസമിതി, കൊല്ലം ജില്ലാ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം-1, ഫോൺ: 9447472150, 9447453537.