thulasi-

പൂയപ്പള്ളി: എം.വി.എം കൃഷ്ണ തുളസി ആയുർവേദ റിസർച്ച് ലാബിന്റെ പുതിയ സംരംഭമായ തുളസി ആയുർവേദ പഞ്ചകർമ്മ ചികിത്സാ കേന്ദ്രം മരുതമൺ പള്ളിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി അദ്ധ്യക്ഷയായി. ജോസ് പ്രകാശ്, ഗീതാ ജോർജ്, ഗിരീഷ് കുമാർ, അന്നമ്മ ബേബി, പൂയപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് കൊച്ചുമ്മൻ തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ പ്രസിഡന്റ് സിറാജുദീൻ, ടി.കെ.ജേക്കബ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോ.ടി.തോമസ്, ഡോ.വേണു, ഡോ. സുമം ബാബു, ഡോ.ഷാനു.കെ.ബാബു, ഡോ. ക്രിസ്റ്റി ബേബി, ഡോ.സാജൻ ജേക്കബ്, ഡോ.സൂര്യ സാജൻ എന്നിവർ നേതൃത്വം നൽകി. ഫോൺ: 94950 45555.