 
ചാത്തന്നൂർ: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കല്ലുവാതുക്കൽ എൽ.പി സ്കൂളിൽ നടന്ന സമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ ഡോ. ലളിത് കുമാർ, മുതിർന്ന അംഗങ്ങളായ റിട്ട.എ.സി.പി സുലൈമാൻ, റിട്ട. എസ്.ഐ പി. രാധാകൃഷ്ണ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എ. ആശാദേവി, കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയകുമാർ, എ.സമ്പത്ത് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ആശ, ബി.പ്രദീപ് കുമാർ, വി.എ. മണിലാൽ, ആർ.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.