asanarupilla-
എം.അസനാരുപിള്ള പ്രസിഡന്റ്

കൊല്ലം: വടക്കേവിള ന്യൂ ഐശ്വര്യ നഗർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം വടക്കേവിള 27-ാം വാർഡ് കൗൺസിലർ ശ്രീദേവി അമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസനാപിള്ള അദ്ധ്യക്ഷത വഹിച്ചു.

43-ാം വാർഡ് കൗൺസിലർ നിസാമുദ്ദീനെ ആദരിച്ചു. യോഗത്തിൽ എം. ആസിഫ് സ്വാഗതവും സെക്രട്ടറി ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ജിജി കുമാർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എം.അസനാരുപിള്ള (പ്രസിഡന്റ്), ഹസീനാ സലാഹുദ്ദീൻ, ഗോപകുമാർ (വൈസ് പ്രസിഡന്റുമാർ), എം. അസിഫ് (ജനറൽ സെക്രട്ടറി), സിറഫുദ്ദീൻ, അനിൽരാജ്, ബാബു (ജോയിന്റ് സെക്രട്ടറിമാർ), മോഹനൻ (ഓർഗനൈസിംഗ് സെക്രട്ടറി), ജിജികുമാർ (ട്രഷറർ), സീത, സറീന, അനസറുദ്ദീൻ, സുബൈർ, ഷമീർ, മണികണ്ഠൻ (എക്‌സിക്യുട്ടീവ് അംഗങ്ങൾ), ഗുരുപ്രസാദ്, ഷെരീഫ് (ആഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.