കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ 402-ം നമ്പർ ശാഖയിൽ ഇന്ന് സമൂഹ്യ ക്ഷേമനിധി വിതരണവും പ്രതിഭകളെ ആദരിക്കലും നടക്കും. വൈകിട്ട് 5 ന് ശാഖാഅങ്കണത്തിൽ നടക്കുന്ന പൊതു സമ്മേളനം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യും. സാമൂഹ്യക്ഷേമ നിധി വിതരണവും പ്രതിഭകളെ ആദരിക്കലും യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ നിർവഹിക്കും. യോഗത്തിൽ ശാഖാ പ്രസിഡന്റ് രാജു അദ്ധ്യക്ഷത വഹിക്കും. ശാഖാസെക്രട്ടറി ആർ.ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് നന്ദിയും പറയും.