കൊല്ലം: പാരിപ്പള്ളി ചാവർകോട് വി.കെ.സി ഇ.ടി കോളേജിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഇലകമൺ ഗ്രാമപഞ്ചായത്തിലെ വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് ഡ്രൈവ് വേങ്ങോട് ഗവ. എൽ.പി സ്കൂളിൽ നടന്നു. ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലൈജു രാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ എ. അനിൽ, വാർഡ് മെമ്പർ വി. സെൻസിവി, വി.കെ.സി.ഇ.ടി ട്രസ്റ്റ് സെക്രട്ടറി എ. അനീഷ് കുമാർ, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ജോയിന്റ് സെക്രട്ടറി സുജിത് ബാബു, സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫ. കൃഷ്ണ എസ്. രാജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ. പി.ജി. ഐശ്വര്യ എന്നിവർ സംസാരിച്ചു.