കൊല്ലം: മത്സ്യഫെഡിൽ അന്തിപ്പച്ച പദ്ധതിയുടെ പേരിൽ നടന്ന വെട്ടിപ്പ് വിജിലൻസ് അന്വേഷിക്കുക, അഴിമതിക്ക് ഒത്താശ ചെയ്ത മത്സ്യഫെഡ് ചെയർമാൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡ് ഓഫീസിലേക്ക് നാളെ രാവിലെ 10ന് മാർച്ച്‌ നടത്തും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മാർച്ച്‌ ഉദ്ഘാടനം ചെയ്യും. കപ്പിത്താൻസ് തിയറ്ററിന് മുന്നിൽ നിന്നാരംഭിക്കുന്ന മാർച്ചിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിക്കും.