
തൊടിയൂർ: സർക്കാർ അവഗണന തുടരുന്നതിനാൽ കർഷകർ പശുവളർത്തലിൽ നിന്ന് പിന്മാറുകയാണെന്നും മേഖലയിൽ അടിയന്തര ഇടപെടൽ വേണമെന്നും സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. കേരള ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോക ക്ഷീരദിനാലോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.രാജൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ, വർക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി, തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, കെ.കെ.ഹർഷകുമാർ, ബി. ശങ്കരനാരായണപിള്ള, ബി.എസ്.വിനോദ്, ബിനിഅനിൽ, കെ.എസ്.പുരം രാജു, എൻ.പ്രഭാകരൻ പിള്ള എന്നിവർ സംസാരിച്ചു.