photo
കിഴക്കനേലയിൽ പൊതുകിണർ മാലിന്യം കൊണ്ട് മൂടിയ നിലയിൽ

പാരിപ്പള്ളി: കിഴക്കനേലയിൽ പൊതുകിണർ മാലിന്യം തള്ളി മൂടിയെന്നു പരാതി. പാലം ജംഗ്ഷന് സമീപം 30 വർഷത്തിലേറെ പഴക്കമുള്ള പൊതുകിണറാണ് സമീപവാസിയായ ഭൂഉടമ ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നിറച്ചത്.

പ്രദേശവാസികൾ 15,000 രൂപയോളം ചെലവഴിച്ച് നവീകരിച്ച കിണറാണ് ഉപയോഗശൂന്യമാക്കിയത്. കിണർ ഇല്ലാത്ത വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ജലസ്രോതസ് ഇല്ലാതാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.