കൊല്ലം: എസ്.ഡി.പി.ഐ കിളികൊല്ലൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദനത്തോപ്പ് ജംഗഷനിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റി അംഗം റിയാസ് അയത്തിൽ ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് റഹീം പത്തായക്കല്ല് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടി എ. നിസാർ സ്വാഗതം പറഞ്ഞു, മണ്ഡലം പ്രസിഡന്റ് ഷെഫീക്ക് കരുവാ, മണ്ഡലം സെക്രട്ടറി സി.എ. സാദിഖ്, സെക്രട്ടറി നൗഷാദ് അനിയൻ, ജി. ഗോപാലൻ, അശോകൻ, ഫൈസൽ, ഇക്ബാൽ എന്നിവർ പങ്കെടുത്തു.