 
കരുനാഗപ്പള്ളി: സംസ്ഥാന യുവജനക്ഷേമ ബോർഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന നമുക്ക് വേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ പതിനൊന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും എം.എൽ.എ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി. എസ്.ബിന്ദു മുഖ്യപ്രഭാഷണം നടത്തി.അനിൽ കിഴക്കടത്ത്, എൻ. രാജു , മുഹമ്മദ് സലിംഖാൻ,അൻവർ ഷാ,പ്രിയദർശൻ,മുഹമ്മദ് റാഫി പോച്ചയിൽ എന്നിവർ സംസാരിച്ചു. സൈക്കിൾ റാലി,ലഘുലേഖ വിതരണം എന്നിവയും ഇതൊടാനുബന്ധിച്ച് സംഘടിപ്പിച്ചു.
തുറയിൽകുന്ന് എസ്.എൻ യു.പി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. സ്കൂൾ മാനേജർ ഉദയകുമാർ അദ്ധ്യക്ഷനായി. കവി ശശിധരൻ കുണ്ടറ പരിസ്ഥതി ദിന സന്ദേശം നൽകി. വൃക്ഷ തൈകളുടെ വിതരണം സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി സനീഷ് നിർവഹിച്ചു. കെ.ജി ശിവപ്രസാദ് സ്വാഗതവും എസ്.അനിതകുമാരി നന്ദിയും പറഞ്ഞു.കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെയും പന്മന മനയിൽ ഫുട്ബാൾ അസോസിയേഷൻെയും നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ. എസ്. കല്ലേ ലിഭാഗം നിർവഹിച്ചു. സന്തോഷ് ട്രോഫി കേരളാ ടീം മുൻ നായകനും ഗോൾകീപ്പറുമായ വി. മിഥുൻ ഓൺലൈനിലൂടെ സന്ദേശം നൽകി. പന്മന മഞ്ജേഷ് ,ഗ്രാമ പഞ്ചായത്ത് അംഗം ഹൻസിയ, സ്കൂൾ പ്രധാമാദ്ധ്യാപിക ബീന, പി.ടി.എ പ്രസിഡന്റ് ഗോപകുമാർ മംഗലത്ത് , സീഡ് കോ- ഓഡിനേറ്റർ വീണാറാണി, മനോജ് കുമാർ, അൻവർ സാദത്ത്, എം.ഗോപാലകൃഷ്ണൻ, സൽമാൻ പടപ്പനാൽ, ഉണ്ണി വട്ടത്തറയിൽ, എന്നിവർ പങ്കെടുത്തു. ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക് അങ്കണത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന കാമ്പയിൻ ഒ.എൻ.വി സ്മൃതി മരം നട്ടുകൊണ്ട് സംസ്ഥാന കൗൺസിൽ അംഗം എ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ. ഗുരുപ്രസാദ് അദ്ധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ്,മേഖല സെക്രട്ടറി സി. സുനിൽ എന്നിവർ സംസാരിച്ചു.