suresh-

കൊല്ലം: മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള 2022-ലെ നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന പുരസ്കാരത്തിന് സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറിയും പരിസ്ഥിതി - സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് സിദ്ധാർത്ഥ അർഹനായി.
പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ അടക്കം മൂന്ന് സി.ബി.എസ്.ഇ വിദ്യാലയങ്ങളുടെയും ഒരു സർക്കാർ എയ്ഡഡ് വിദ്യാലയത്തിന്റെയും മാനേജരും എം.വി. ദേവൻ കലാഗ്രാമം ഫൗണ്ടറുമാണ്. 13ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് പുരസ്കാരം വിതരണം ചെയ്യുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. വി.മോഹൻദാസ്, നെഹ്റു പീസ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. സുഗതൻ എന്നിവർ അറിയിച്ചു.