pho

പുനലൂർ: ചെങ്കോട്ട - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ടാങ്കർ ലോറിയിൽ ഇടിച്ച് തമിഴ്നാട് സ്വദേശികളായ 25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ തെന്മല ഡാം റോഡിലെ രണ്ടാം വളവിന് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസ് തെന്മല ഡാം ഇറക്കം ഇറങ്ങി വരുന്നതിനിടെ ടാങ്കർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് തെന്മല എസ്.ഐ സുബിൻ തങ്കച്ചൻ പറഞ്ഞു. ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ബസിന്റ് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തെന്മല പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.